04:37am 10 November 2026
NEWS
കുറ്റിപ്പുറത്ത് ബസ് മറിഞ്ഞ് ദുരന്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്
26/07/2026  12:01 PM IST
NILA
കുറ്റിപ്പുറത്ത് ബസ് മറിഞ്ഞ് ദുരന്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

മലപ്പുറം: കുറ്റിപ്പുറത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഡിവൈഡറിൽ ഇടിച്ച് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നിരവധി യാത്രക്കാർക്ക് പരുക്കേറ്റതായും, അതിൽ മൂന്നുപേരുടെ നില അതീവ ഗുരുതരമാണെന്നും അധികൃതർ അറിയിച്ചു.

അപകടത്തെ തുടർന്ന് നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് ബസിൽ കുടുങ്ങിയ യാത്രക്കാരെ പുറത്തെടുത്ത് സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. പരുക്കേറ്റവർക്ക് ചികിത്സ തുടരുകയാണ്.

അപകടത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തെ തുടർന്ന് പ്രദേശത്ത് ഗതാഗതം ഭാഗികമായി തടസപ്പെട്ടു. പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചുവരികയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img